ശബരിഗിരി സ്കൂള്‍
വര്‍ഷാവസാന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1. ഈ പരീക്ഷയുടെ റിസള്‍ട്ടാണ് കുട്ടിയുടെ ജീവിതത്തിന്റെ ഗതി നിശ്ചയിക്കുന്നത്. പരീക്ഷാവിജയത്തില്‍ രക്ഷാകര്‍ത്താവിന്റെ പങ്ക് സുപ്രധാനമാണ്. കുട്ടിയെ സദാ പ്രോത്സാഹിപ്പിക്കുകയും പഠിച്ചുകഴിയുമ്പോള്‍ അഭിനന്ദിക്കുകയും അവരോട് സ്നേഹപൂര്‍വ്വം സംസാരിക്കുകയും വേണം. കുട്ടിയെ നന്നായി ശ്രദ്ധിക്കണമ്. അവന്റെ/അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കണം. കുറ്റപ്പെടുത്തലും ശാസിക്കലും സദാ വഴക്കുപറയലും ദോഷമേ ചെയ്യൂ. അതുവേണ്ട. പഠനത്തിന്റെ നിലവാരവും പുരോഗതിയും നിരീക്ഷിച്ചുകൊണ്ടിരിക്കണം. പഠിക്കാന്‍ എന്തുസഹായവും ചെയ്യുവാനായി അച്ഛനും അമ്മയും / രക്ഷിതാവും കൂടെയുണ്ട് എന്ന് കുട്ടിയെ ബോദ്ധ്യപ്പെടുത്തണം.
2. വീട്ടിലെ പഠനമാണ് ഏറ്റവും പ്രധാനം. ഈ പഠനസമയം വേണ്ടുന്ന രീതിയില്‍ കുട്ടികള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തണം. വീട്ടിലെ പഠനത്തിന് ഒരു ടൈംടേബിള്‍ കുട്ടികളെക്കൊണ്ടുതന്നെ ഉണ്ടാക്കിക്കുകയും ഇതവരുടെ പഠനമേശയ്ക്ക് മുന്നില്‍ അത് ഒട്ടിച്ചുവയ്ക്കുകയും അതനുസരിച്ച് പഠിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യണം.
3.കുറഞ്ഞത് അര മണിക്കൂറെങ്കിലും രക്ഷാകര്ത്താക്കള് കുട്ടികളോടൊപ്പം ചെലവഴിക്കണം. ഈ സമയം പഠന
സംബന്ധമായ കാര്യങ്ങള്‍ അവരുമായി ചര്‍ച്ചചെയ്യാം. സ്നേഹപൂര്വ്വമായിവേണം അവരോട് സംസാരിക്കാന്‍. എപ്പോഴും കുറ്റപ്പെടുത്തരുത്.
4.കുട്ടികളുടെ മുന്നില്‍വച്ച് അവരുടെ വിദ്യാലയത്തെയും അദ്ധ്യാപകരെയും അധിക്രിതരേയും വിമര്‍ശിക്കരുത്. തന്റെ വിദ്യാലയത്തെക്കുറിച്ച് കുട്ടിക്കുള്ള അഭിമാനം ഇതുമൂലം ഇല്ലാതാവും. ഇത് നന്നല്ല. അദ്ധ്യാപകരെ കുറ്റപ്പെടുത്തുന്നതിനേക്കാള് അഭിനന്ദിക്കാനും അവരോട് മതിപ്പ് നല്കി നല്ല രീതിയില്‍ ഇടപ്പെടാനും പ്രത്യേകം ശ്രദ്ധിക്കണം.
5.കുട്ടിയുടെ പഠനത്തിന് എന്തെങ്കിലും തടസ്സം ഉണ്ടെങ്കില്‍ സ്കൂളിലെത്തി പ്രിന്സിപ്പാളിനെകണ്ട് അത് പരിഹരിക്കാന്‍ മടി കാണിക്കരുത്.
6. പ്രിന്‍സിപ്പാളിനോടും അദ്ധ്യാപകരോടും കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിരന്തരം അന്വേഷിക്കുകയും
ആരോഗ്യകരമായ ആശയവിനിമയം അവരുമായി ഉണ്ടാവുകയും വേണം.
7. വീട്ടിലെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് അമിത ജോലികളില്‍ നിന്നും ഈ സമയം കുട്ടികളെ ഒഴിവാക്കുന്നതാണ് നല്ലത്.
8. മറ്റു കുട്ടികളുമായി സ്വന്തം കുട്ടിയെ മാനസികവിഷമം ഉണ്ടാക്കുന്ന വിധത്തില്‍ താരതമ്യം ചെയ്യാതിരിക്കുക.
9. വീട്ടിനുപുറത്തു പോയിട്ടുള്ള കാമ്പയിന് സ്റ്റഡി ഗുണകരമല്ല. അത് പറഞ്ഞ് മനസ്സിലാക്കിയശേഷം നിര്‍ത്തലാക്കണം.
10. സ്കൂള്‍ കഴിഞ്ഞുള്ള സമയമെല്ലാം കുട്ടി ദുര്‍വിനിയോഗം ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മിക്ക കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കളില്‍ നിന്നുള്ള ഈ ശ്രദ്ധ വേണ്ടത്ര കിട്ടുന്നില്ല എന്നതാണ് വാസ്തവം. ഇത് പ്രധാനമാണ്. പഠനസമയത്ത് കൂട്ടുകാരുടെ ഫോണ്‍കോളുകള്‍ കുട്ടിതന്നെ നിരുത്സാഹപ്പെടുത്തണം.
11. മക്കളില്‍ നിന്നും അകന്നുകഴിയുന്ന രക്ഷാകര്ത്താക്കള് പബ്ളിക് പരീക്ഷാസമയത്ത് കുറഞ്ഞത് രണ്ടു മൂന്നു
മാസമെങ്കിലും അവരോടൊപ്പം ഉണ്ടായാല്‍ നന്ന്. ദൂരെയായിപ്പോയാല് എപ്പോഴും കുട്ടിയുമായി സംസാരിച്ച് പ്രോത്സാഹിപ്പിച്ച് പഠനം ഫലപ്രദമാക്കണം.
12. കുട്ടികള്‍ക്ക് അവരുടെ പബ്ളിക് പരീക്ഷ എളുപ്പമാക്കിതീര്‍ക്കാന്‍ മുന്‍കാല വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍(എല്ലാ വര്‍ഷങ്ങളുടേയും) ശേഖരിച്ച് കൊടുക്കുക. അതവര് വേണ്ടവിധം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ഇത് വളരെ ഗുണം ചെയ്യും. സ്കൂള്‍ നിര്‍ദ്ദേശിക്കുന്ന മാത്രികാ ക്വസ്റ്റ്യന്‍ ബാങ്ക് ബുക്കുകള്‍ കൂടി മടി കൂടാതെ വാങ്ങികൊടുത്ത് ഉപയോഗപ്രദമാക്കണം.
13. സ്കൂളിലെ റഗുലര്‍ ക്ല്ലാസും സ്പെഷ്യല്‍ ക്ല്ലാസും ഒരു ദിവസമ്പോലും നഷ്ടമാക്കരുത്. ക്ല്ലാസ് കട്ട് ചെയ്ത്
പരീക്ഷയ്ക്ക് പഠിക്കാന്‍ പ്രേരിപ്പിക്കരുത്. ടെസ്റ്റ് പേപ്പറുകള്‍, റിവഷന്‍ ക്ല്ലാസ്സുകള് ഇവ നിര്‍ബന്ധമായും അറ്റന്‍ഡ് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ പറഞ്ഞേക്കാവുന്ന ഒഴിവുകഴിവുകള്‍ക്ക് കൂട്ടുനില്‍ക്കരുത്.
14. മുഷിഞ്ഞു പഠിക്കുന്ന കുട്ടിക്ക് നല്ല പോഷകമൂല്യമുള്ള ആഹാരം നല്‍കണം. രാത്രി ഭക്ഷണം അമിതമായാല്‍ എളുപ്പം ഉറക്കം വരും. ഇത് പഠനത്തെ തടസ്സപ്പെടുത്തും.
15. നല്ല പഠനത്തിന് അനുയോജ്യമായ സന്തോഷപ്രദവും സമാധാനപൂര്‍ണ്ണവുമായ ഒരന്തരീക്ഷം വീട്ടിലുണ്ടാക്കിക്കൊടുക്കണം.
16. ഇനി കുട്ടിയ്ക്ക് അവധി ദിവസങ്ങള്‍ വേണ്ട. ഞായറാഴ്ചയും അവധിയാക്കാതെ ഊര്‍ജ്ജിത പഠനം നടത്തട്ടെ.
17. പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് സ്റ്റഡി ലീവ് നല്കുമ്പോള് നിത്യവും ........ മണിക്കൂര്‍ സമയം ചോദ്യോത്തരങ്ങല്‍ ചാപ്റ്റര്വൈസായി ചെയ്ത് ചെയ്ത് പഠിക്കണം. പ്രയാസമുള്ളവ ആവര്‍ത്തിച്ച് ചെയ്യമം. ഇത് നല്ല റിസള്‍ട്ട് തരുമെന്നതില്‍ സംശയമില്ല.
18. കുട്ടിയും സ്കൂളും രക്ഷാകര്‍ത്താക്കളും ഒത്തുചേര്‍ന്നുള്ള ഈ കൂട്ടായ പരിശ്രമത്തിലൂടെ കുട്ടിയെ ഉന്നത വിജയത്തിലേക്ക് നയിക്കാന്‍ ജഗദീശ്വരന് അനുഗ്രഹിക്കട്ടെ.
വിജയാശമ്സകളോടെ,
ഡോ: വി.കെ. ജയകുമാര്‍
ചെയര്മാന് & സീനിയര്‍ പ്രിന്‍സിപ്പാള്‍